Latest Posts

Showing posts with label women's day. Show all posts
Showing posts with label women's day. Show all posts

കുടുംബം എന്ന പലപ്പോഴും സ്വേച്ഛാതിപത്യമായ സ്ഥാപനത്തിലെ ചാരു‌കസേരയിലിരുന്ന് ചായ ഓർഡർ ചെയ്‌ത് കുടിക്കാൻ പുരുഷന് സമൂഹം അനുവദിച്ച ആനുകൂല്യത്തിനും...



കുടുംബം എന്ന പലപ്പോഴും സ്വേച്ഛാതിപത്യമായ സ്ഥാപനത്തിലെ ചാരു‌കസേരയിലിരുന്ന് ചായ ഓർഡർ ചെയ്‌ത് കുടിക്കാൻ പുരുഷന് സമൂഹം അനുവദിച്ച ആനുകൂല്യത്തിനും,
കാലങ്ങളായി പൊതുസമൂഹം കൈമാറി വന്ന, ആണുങ്ങൾ രാജ്യം ഭരിക്കാനും പെൺകുട്ടികൾ അടുക്കളയും പിന്നെ ആരാന്റെ അടുക്കളയും ഭരിക്കേണ്ടവൾ എന്ന അലിഖിത പൊതുബോധത്തിനും,
കേവലമിനി സംവത്സരങ്ങളുടെ മാത്രം ആയുസ്സെന്ന് കാലത്തിന് തെളിയിക്കേണ്ടതുണ്ട്.
ആൺകോയ്‌മ എന്ന ആധിപത്യത്തെ അംഗീകരിക്ക‌ുന്നതിനൊപ്പം,
കൌമാരപ്രായം വരെ, ഊർജ്ജസ്വലതയും ബുദ്ധി കൂർമ്മതയും പെൺകുട്ടികൾ‍ക്കാണ് കൂടുതലെന്ന് പറയാതെ തരമില്ല.
വരാനിരിക്കുന്ന പതിറ്റാണ്ടുകൾ നിങ്ങളുടേതാണ്.
ഫെമിനിസത്തിന്റെ കാര്യമില്ലായിരുന്നുവെന്ന് കാലത്തിനും ലോകത്തിനും സാക്ഷ്യപ്പെടുത്തേണ്ടി വരും.
അതൊരു പക്ഷേ, അനീതിയിലും അക്രമത്തിലുമുള്ള നിങ്ങളുടെ കടന്നു കയറ്റം കൊണ്ടുമാവാം.
എല്ലാ സ്ത്രീ സൌഹൃദങ്ങൾക്കും വനിതാദിനാശംസകൾ….