ഹായ്, ഞാൻ കൊറോണ
ജലദോഷം മുതൽ സാർസ്, മെർസ് എന്നീ മാരക രോഗങ്ങൾ വരെ ഉണ്ടാക്കാൻ ശേഷിയുള്ള കൊറോണ എന്ന് വിളിപ്പേരുള്ള വൈറസ് കുടുംബത്തിലെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ആണ് ഞാൻ. നോവൽ കൊറോണ എന്നാണ് ഞാൻ അറിയപ്പെടുന്നത്.ഇതു വരേയുള്ള അറിവ് വെച്ച് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് 2019 ഡിസംബറിലാണ് എന്റെ ജനനം.
ഞാൻ മനുഷ്യരിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് കോവിഡ് 19. മനുഷ്യരും പക്ഷി മൃഗാധികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കാൻ കഴിവുള്ള വരാണ് ഞങ്ങൾ കൊറോണ വൈറസുകൾ.
എന്റെ പ്രത്യേകതകൾ & കോവിഡ് 19 രോഗലക്ഷണങ്ങൾ
പ്രതിരോധ ശക്തി കുറഞ്ഞവരിൽ ഞാൻ പെട്ടെന്ന് പ്രവേശിക്കും, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ എന്നെ പ്രത്യേകം സൂക്ഷിക്കണം. ചെറുപ്പക്കാർ എന്നെ ഭയക്കേണ്ടതില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല.
മനുഷ്യനെ നേരിട്ട് കൊല്ലാനുള്ള കഴിവ് എനിക്ക് കുറവാണെന്നത് ശരി തന്നെ. പക്ഷേ ദ്രുതഗതിയിൽ എനിക്ക് നിങ്ങളിൽ വ്യാപിക്കാനാകും.
നിങ്ങളിൽ പ്രവേശിച്ചതിന് ശേഷം പ്രധാനമായും ശ്വാസനാളത്തെയാണ് ഞാൻ ബാധിക്കുക.
മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ഞാൻ പകർന്നാൽ നിങ്ങളിലുണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ.
രോഗപ്രതിരോധശേഷി നഷ്ടമാകുന്നത് മൂലം നിങ്ങളിൽ മേൽപ്പറഞ്ഞ രോഗങ്ങളും ന്യൂമോണിയ പോലുള്ള രോഗങ്ങളും കണ്ടേക്കാം. ഈ രോഗങ്ങൾ മൂർച്ചിച്ച് മരണവും സംഭവിച്ചേക്കാം.
നിങ്ങളുടെ ശരീരത്തിൽ ഞാൻ പ്രവേശിച്ചതിന് ശേഷമുള്ള 14 ദിവസത്തിനെ ഇങ്ക്യുബേഷൻ പിരീയഡ് എന്നാണ് പറയാറുള്ളത്.
ഈ 14 ദിവസത്തിനുള്ളിലേ രോഗലക്ഷങ്ങൾ പ്രകടമാകൂ...
13 ദിവസം കഴിഞ്ഞാലും നിങ്ങൾ എന്നിൽ നിന്നും സുരരക്ഷിതരല്ല എന്നർത്ഥം.
ചിലപ്പോൾ ഞാൻ നിങ്ങളിൽ പ്രവേശിച്ചിട്ടുണ്ടോ എന്നുള്ള ആദ്യടെസ്റ്റ് നെഗറ്റീവായെങ്കിൽ പോലും പിന്നീട് പോസിറ്റീവായേക്കാം.
ശരീര സ്രവങ്ങളിൽ നിന്നാണ് പ്രധാനമായും ഞാൻ പടരുന്നത്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ എന്നെ കണ്ടേക്കാം.
വായും മൂക്കും മൂടാതെ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നവരിൽ നിന്ന് വേഗം അടുത്തുള്ളവരിലേക്ക് ഞാൻ പടരും.
എന്റെ സാന്നിദ്യമുള്ളവരെ സ്പർശിക്കുമ്പോഴോ അവരുമായി ഹസ്തദാനം ചെയ്യുമ്പോഴോ ഞാൻ പകരാം.
എന്റെ സാന്നിദ്യമുള്ളവർ സ്പർശിച്ച വസ്തുക്കളിൽ ഞാൻ ഉണ്ടാകും. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചാൽ എന്ത് സംഭവിക്കുമെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ …!
മറ്റ് വസ്തുക്കളിൽ 2 ദിവസം വരെയൊക്കെ നശിക്കാതെ നിലനിൽക്കാൻ എനിക്ക് കഴിയും.
ചികിത്സ
ഞാൻ ബാധിച്ചാൽ കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും എനിക്കെതിരെ നിലവിൽ ലഭ്യമല്ല. ഞാൻ ബാധിച്ചവരെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്.
രോഗലക്ഷണങ്ങൾക്കനുസൃതമായാണ് ചികിത്സ. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്.
ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം.
രോഗബാധിതർ പാത്രങ്ങൾ, കപ്പ്, ബെഡ് ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്ക് വയ്ക്കരുത്. രോഗികളെ സന്ദർശിക്കുന്നത് ഒഴിവാക്കുക.
ഏറ്റവും ഉന്നത സൌകര്യങ്ങളിലുള്ള നോകനേതാക്കളും ആരോഗ്യവാന്മാരായ സ്പോർട്സ് താരങ്ങളും സിനിമാ സൂപ്പർ താരങ്ങളും സാധാരണമനുനഷ്യരും എനിക്കു മുന്പിൽ ഒരു പോലെയാണ്.
ഞാൻ പകരുമ്പോൾ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാറില്ല. അതു കൊണ്ട് നിങ്ങൾക്കെന്നെ ധൈര്യമായി, തികഞ്ഞ മതേതര വാദിയെന്ന് വിളിക്കാം.
പലസ്ഥലത്തും ഞാൻ ബാധിച്ച് രോഗികളായവരെ മരണത്തിലേക്ക് പറഞ്ഞു വിടുന്ന ആരോഗ്യപ്രവർത്തകരുടെ നിസഹായവസ്ഥയിലും സങ്കടത്തിലും എനിക്കും വിഷമമുണ്ട്.
എനിക്ക് ഭൂമി വിടണമെന്നുണ്ട്... പക്ഷേ നിങ്ങളിൽ ചിലർ എന്നെ പോകാൻ സമ്മതിക്കുന്നില്ല.
നിങ്ങൾ എനിക്കെതിരേ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ
കൈകളുടെ ശുചിത്വവും മാസ്ക് ധരിക്കലും എന്നെ പ്രതിരോധിക്കാനുള്ള ലളിതമാർഗ്ഗങ്ങളാണ്.
സാമൂമഹികമായി അകൽച്ച പാലിക്കുക. അതായത് മറ്റുള്ളവരിൽ നിന്ന് ഒരു മീറ്ററെങ്കിലും അകന്ന് നിൽക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
വ്യക്തി ശുചിത്വം പാലിക്കുക – സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. ചുമ, തുമ്മൽ എന്നീ സമയങ്ങളിൽ തൂവാല കൊണ്ട് വായും മൂക്കും മറയ്ക്കുക.
ആളുകൾ സ്പർശിക്കുവാൻ സാധ്യത കൂടുതലുള്ള ഹാൻഡ് റെയിലിംഗുകൾ പോലുള്ള വസ്തുക്കളിൽ തൊടാതിക്കുക.
രോഗബാധിതപ്രദേശങ്ങൾ സന്ദർശിക്കരുത്.
വ്യായാമത്തിലൂടെയും പച്ചക്കറി, പഴങ്ങൾ എന്നിവ കഴിക്കുന്നതിലൂടെയും രോഗപ്രതിരോധ ശേഷി ആർജ്ജിക്കുക.
ബാർബർ ഷോപ്പുകളിൽ പോകുന്നത് കുറച്ച് നാൾ ഒഴിവാക്കുക.
എന്റെ കഥ കേട്ടിട്ടും ഇന്നും ഉമിനീർ തൊട്ട് പണം എണ്ണുന്നവരെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. അങ്ങനെ ചെയ്യുന്നത് ഒഴിവാക്കുക.
പള്ളികളിലും അമ്പലങ്ങളിലും മസ്‌ജിദുകളിലും കൂട്ടപ്രാർത്ഥനകൾ ഒഴിവാക്കണം.
ഉത്സവങ്ങളും അനാവശ്യ യാത്രകളും വേണ്ടെന്ന് വയ്‌ക്കുക.
മദ്യപിക്കുന്നവർ, മദ്യഷോപ്പുകളിലും ബാറുകളിലും കുറച്ച് നാളെങ്കിലും പോകാതിരുന്നാൽ എന്റെ വ്യാപനസാധ്യത കുറഞ്ഞേക്കാം.
സാമൂാഹ്യമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങൾ എനിക്കെതിരെയുള്ള ആരോഗ്യവകുപ്പിന്റെ നീക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
ജനതാ കർഫ്യൂ ഒരളവു വരെ എന്നെ പ്രതിരോധിക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
മാസ്ക്ക് ധരിച്ച് കറങ്ങി നടന്നാൽ, നിങ്ങൾക്ക് രക്ഷയില്ല കേട്ടോ.
ഇന്നാളൊരാൾ “എന്നെ കേരളത്തിലെ ചൂട്കൊ ന്നോളും“ എന്ന് പറഞ്ഞതിൽ എന്റെ ഖേദം അറിയിക്കുന്നു. തികച്ചും വാസ്തവ വിരുദ്ധമാണത്.
ലോകത്താകമാനം പതിനൊന്നായിരത്തിലധികം പേർ ഞാൻ മൂലം മരണപ്പെട്ടു.
വൈറസ് ബാധിച്ചവരുടെ അശ്രദ്ധമായ യാത്രകളും എന്നെ സഹായിക്കും. ഇവരെയും എന്റെ പേരിൽ വ്യാജവാർത്ത പടർത്തുന്നവരേയും പിന്നീട് ജയിലിലടയ്ക്കുമെന്ന് കേൾക്കുന്നുണ്ട്.
ചൈന, ഇറ്റലി രാജ്യങ്ങളിൽ ഞാൻ പതുക്കെ വ്യാപിച്ചു തുടങ്ങിയപ്പോൾ എന്നെ അവർ വളരെ വില കുറച്ച് കണ്ടു. ഇപ്പോൾ അവർ അനുഭവിക്കുന്നത് കാണുന്നുണ്ടല്ലോ അല്ലേ.
ചൈന, ഇറ്റലി എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കൂടിയ ജനസാന്ദ്രത എന്റെ വ്യാപനം ലളിതമാക്കും എന്നാണെന്റെ പ്രതീക്ഷ.
കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകളുടെ നിർദ്ദേശം അനുനസരിച്ചില്ല എങ്കിൽ,.............. എനിക്ക് വേണ്ടത്ര_ബഹുമാനം നിങ്ങൾ തന്നില്ലാ എങ്കിൽ ........... എന്റെ ഇപ്പോഴത്തെ സ്വഭാവം വളരെ മോശമായി മാറുമെന്നും ഉണർത്തട്ടെ.
കേരളത്തിലെ ചിലരുടെ നിരുത്തരവാദപരമായ പെരുമാറ്റം ഒരു ജില്ലയെ മുഴുവന് ആശങ്കയിലേക്കും നിശ്ചലാവസ്ഥയിലേക്കും കൊണ്ടു പോയത് അറിയാമല്ലോ ... !.
കുടുംബാംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഞാൻ തന്ന അവസരമായും ഇന്നത്തെ സാഹചര്യത്തെ നിങ്ങൾക്ക് കണക്കാക്കാം.
എന്നെ പ്രതിരോധിക്കുׇവാനുള്ള അടിയന്തിര സഹായത്തിന് ദിശയിലേക്ക് വിളിക്കാം. നമ്പർ: 1056 , 0471-2552056
നിർത്തുന്നു.
നോവൽ കൊറോണ

0 comments: